മണലൂർ:കാഞ്ഞാണി പെരുമ്പുഴ പാതയോരത്ത് കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളിയ രണ്ടു ലോറികൾ അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മനക്കൊടി പ്രദേശത്ത് മാലിന്യം തട്ടാൻ എത്തിയപ്പോൾ നാട്ടുകാർ ചേർന്ന് തടഞ്ഞ് പൊലീസിനെ അറിയിക്കുകയായിരുന്നു. പെരുമ്പുഴയിൽ ഒരു വർഷത്തോളമായി നാലോളം ലോറികൾ സജീവമായി കക്കൂസ് മാലിന്യം തള്ളിയിട്ടും പട്രോളിങ് ഉൾപ്പടെയുള്ള നടപടികളെടുക്കാൻ അന്തിക്കാട് പൊലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. പൊതുജലാശയങ്ങൾ അടക്കമുള്ളവ മലിനപ്പെടുത്തിയ വാഹനത്തിൻ്റെ പെർമിറ്റ് റദ്ദാക്കണമെന്ന് അരിമ്പൂർ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.