മണ്ണുത്തി:മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. രാമവർമപുരം പണിക്ക വീട്ടിൽ അർജുൻ കൃഷ്‌ണൻ (22) ആണ് മരിച്ചത്. ദേശീയപാത വെട്ടിക്കലിൽ ബുധൻ രാത്രി ഏഴോടെയാണ് അപകടം. തൃശൂർ ദിശയിലേക്ക് പോവുകയായിരുന്ന ബൈക്കിൽ ടോറസ് ഇടിക്കുകയായിരുന്നു. ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ചൻ: ഉണ്ണികൃഷ്‌ണൻ. അമ്മ: ജിഷ. സഹോദരി: അമൃത കൃഷ്‌ണൻ.