ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തില്‍ നാളെ (ജൂണ്‍ 27) മുതല്‍ ജൂലൈ ആറ് വരെ മുനിസിപ്പല്‍ മൈതാനിയില്‍ ഞാറ്റുവേല മഹോത്സവം 2025 സംഘടിപ്പിക്കുന്നു. പത്ത് ദിവസങ്ങളിലായി നടത്തുന്ന മഹോത്സവത്തില്‍ ദിവസവും രാവിലെ മുതല്‍ സാംസ്‌കാരിക സമ്മേളനങ്ങള്‍, സെമിനാറുകള്‍, സാഹിത്യചര്‍ച്ചകള്‍, കലാമത്സരങ്ങള്‍, കലാപരിപാടികളും കൂടാതെ വൈവിധ്യമാര്‍ന്ന കാര്‍ഷിക പ്രദര്‍ശനങ്ങളില്‍ കാര്‍ഷിക ഉപകരണങ്ങള്‍, ആയൂര്‍വേദ ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, നഴ്‌സറി, മാമ്പഴമേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കുടുംബശ്രീ ഫുഡ് കോര്‍ട്ടുകള്‍, പുസ്തകശാലകള്‍, ജിം ഉപകരണങ്ങള്‍ തുടങ്ങിയവയും ഉണ്ടാകും.
അതിഥി അധ്യാപക ഒഴിവ്
കുട്ടനെല്ലൂര്‍ ശ്രീ. സി. അച്യുത മേനോന്‍ ഗവ. കോളേജില്‍ 2025-26 അധ്യയനവര്‍ഷത്തില്‍ സൈക്കോളജി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യോഗ്യത 55 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദം. നെറ്റ് യോഗ്യതയുള്ളവര്‍ക്കും, പി.ച്ച്.ഡി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ജൂലൈ നാലിന് രാവിലെ 10.30 മുതല്‍ ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് കോളേജില്‍ നേരിട്ട് ഹാജരാകണം. ഇന്റര്‍വ്യൂവിന് വരുമ്പോള്‍ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ ഗസ്റ്റ് ലക്ചറര്‍ പോളില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2353022.
വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍ ട്രേഡ് കോഴ്‌സ്
പട്ടികജാതിവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊടുങ്ങല്ലൂര്‍, പുല്ലൂറ്റ് ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അഫിലിയേഷനുള്ള ഒരു വര്‍ഷ വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍ ട്രേഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാം. സീറ്റുകള്‍ 80 ശതമാനം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 10 ശതമാനം വീതം പട്ടികവര്‍ഗ്ഗത്തിലും മറ്റു വിഭാഗങ്ങളിലും ഉള്ളവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് സൗജന്യ പരിശീലനത്തിന് പുറമേ പ്രതിമാസ സ്‌റ്റൈപന്റ്, ലംപ്സം ഗ്രാന്റ, യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ്, ഉച്ചഭക്ഷണം എന്നിവ നല്‍കും. www.scdditiadmission.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും ഐ.ടി.ഐ യില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 16. വിശദവിവരങ്ങള്‍ക്കായി ഫോണ്‍: 9497068385, 7306102734.
കുടിവെള്ള വിതരണം തടസ്സപ്പെടും
പീച്ചി സെക്ഷന്‍ ബൂസ്റ്റര്‍ സബ് സ്റ്റേഷനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ പീച്ചി പ്ലാന്റുകളില്‍ നിന്നുള്ള കുടിവെള്ള വിതരണം ജൂണ്‍ 28 ന് തൃശ്ശൂര്‍ നഗരസഭ പ്രദേശത്തും അനുബന്ധ പഞ്ചായത്തുകളിലും പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന് അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


