Thursday, February 12, 2026
HomeBREAKING NEWSമുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും; ആളപായമില്ല
spot_img

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും; ആളപായമില്ല

വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുൾപൊട്ടിയതെന്നാണ് സൂചന. ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് നല്ല മഴ തുടരുകയാണ്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നല്ല മഴയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് റിപ്പോർട്ടറിനോട് പറഞ്ഞു. ബെയ്‌ലി പാലത്തിന് അപ്പുറത്ത് ആരും താമസമില്ല. കളക്ടറുമായി സംസാരിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ പൊട്ടിയത് നേരത്തെ പൊട്ടിയ പുഞ്ചിരിമട്ടം ഭാഗത്താകാനാണ് സാധ്യത. അട്ടമലയിലേക്ക് പോകുന്ന വഴിയിൽ ആശുപത്രിയുടെ ഭാ​ഗത്ത് വെള്ളം കയറി. മുണ്ടക്കൈയിലേക്ക് പോകുന്ന ചന്തക്കുന്നിൽ വഴിയെല്ലാം ബ്ലോക്കായി. നിലവിൽ ബെയ്ലി പാലം കടക്കാനാവില്ല. എല്ലാവരും സുരക്ഷിതരാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments