ബുക്കർ മീഡിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച്
ഡോ : രാജേശ്വരി കുഞ്ഞമ്മ രചിച്ച “ദേവി പ്രവാഹം, മനസ്സ് എന്ന കടൽ എന്നീ പുസ്തകങ്ങളുടെ പ്രകാശനം പൂങ്കുന്നം ശ്രീ വിവേകാനന്ദാശ്രമാധിപതി സ്വാമി നന്ദാത്മജാനന്ദ , മാതൃഭൂമി മുൻ എഡിറ്റർ എംപി സുരേന്ദ്രനും വാസന്തി ഗോപാലനും നൽകി നിർവ്വഹിച്ചു.
തൃശ്ശൂർ മാതൃഭൂമി ഹാളിൽ നടന്ന ചടങ്ങിൽ ടി. വി ചന്ദ്രമോഹൻ (മുൻ എം.എൽ എ ) അധ്യക്ഷത വഹിച്ചു. ശരത്ചന്ദ്രൻ മച്ചിങ്ങൽ സ്വാഗതവും ബുക്കർ മീഡിയ പബ്ലിക്കേഷൻസിൻ്റെ സനിത അനൂപ് നന്ദിയും പറഞ്ഞു. പ്രൊ. പി.വി കൃഷ്ണൻ നായർ, എം.പി സുരേന്ദ്രൻ തുടങ്ങിയവർ പുസ്‌തകങ്ങളെ പരിചയപ്പെടുത്തി. ആദരണീയം സാംസ്കാരിക പൗരാവലി ചെയർമാൻ അഡ്വ.എസ്. അജി ആശംസകൾ അർപ്പിച്ചു.

