ആവശ്യമായ രേഖകള്‍ ഇല്ലാതെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മരുന്നുകള്‍ എയര്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. മാലിയിലേക്ക് കടത്താന്‍ ശ്രമിച്ച നാലു ലക്ഷം രൂപയോളം വില വരുന്ന മരുന്നുകളാണ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. മരുന്നുകള്‍ കടത്താന്‍ ശ്രമിച്ച രണ്ടു മാലി സ്വദേശികളും കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്.
അഞ്ച് കാര്‍ഡ് ബോര്‍ഡ് പെട്ടികളിലായാണ് മരുന്ന് സൂക്ഷിച്ചിരുന്നത്. ചില്ലറ വില്പനയ്ക്കായി മാലിയിലേക്ക് കൊണ്ടുപോവുകയായിരുന്നു മരുന്നുകള്‍ എന്നാണ് സൂചന. നിരോധിക്കപ്പെട്ട മരുന്നുകളോ ചേരുവകളോ ആണോ എന്നും ലഹരിക്കായി ഉപയോഗിക്കുന്ന ഘടകങ്ങള്‍ മരുന്നുകളില്‍ ഉണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. വന്‍തോതില്‍ മരുന്ന് കടത്തുന്ന സംഘം ഇവര്‍ക്ക് പിന്നില്‍ ഉണ്ടോ എന്നും കസ്റ്റംസ് അന്വേഷിച്ചു വരികയാണ്.


