Wednesday, February 11, 2026
HomeThrissur Newsവിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നാല് ലക്ഷം രൂപ തട്ടി: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
spot_img

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നാല് ലക്ഷം രൂപ തട്ടി: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

തൃശൂര്‍: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതി നാട്ടിലെത്തിയ ഉടന്‍ അറസ്റ്റിലായി. വെങ്കിടങ്ങ് പാടൂര്‍ തങ്ങള്‍പ്പടിക്കടുത്ത് ചക്കംകണ്ടം അങ്ങാടിത്താഴം സ്വദേശി ആഷിഖ് ആണ് അറസ്റ്റിലായത്. യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും നാലുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരായ കേസ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് എസ്‌ഐ കെ ആര്‍ ബിജുവിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2020-ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി നിരന്തരം യുവതിയുടെ വീട്ടിലെത്തി വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ കയ്യില്‍ നിന്നും പലതവണയായി വാങ്ങിയ നാലുലക്ഷം രൂപ തിരികെ കൊടുക്കാനും ഇയാള്‍ തയ്യാറായില്ല. സംഭവത്തിനു ശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതി നാട്ടിലേക്ക് തിരികെ മടങ്ങിവരുമ്പോഴായിരുന്നു അറസ്റ്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments