Thursday, April 16, 2026
HomeBREAKING NEWSതൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണ കിരീടം കാണാതായി
spot_img

തൃശൂർ പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണ കിരീടം കാണാതായി

തൃശൂര്‍:തൃശൂര്‍ പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ സ്വര്‍ണക്കീരിടം മോഷണം പോയി. 15 ഗ്രാം തൂക്കം വരുന്ന കല്ലുകള്‍ പതിച്ച സ്വര്‍ണക്കിരീടമാണ് മോഷണം പോയത്. ക്ഷേത്രത്തിലെ പുതിയ ദേവസ്വം ഓഫീസര്‍ ചുമതലയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പണ്ടം-പാത്രം രജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് കിരീടം കാണാതായതായി മനസ്സിലാകുന്നത്.

പഴയ ദേവസ്വം ഓഫീസര്‍ അവധിയെടുത്ത് മാറി നിന്നപ്പോഴാണ് പുതിയ ദേവസ്വം ഓഫീസര്‍ ചുമതലയേറ്റത്. പുതിയതായി ചുമതലയേറ്റ ദേവസ്വം ഓഫീസര്‍ സച്ചിന്‌റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. ദേവസ്വം വിജിലന്‍സ് ഓഫീസറായ അസിസ്റ്റന്‌റ് കമ്മീഷണര്‍ ഷീജ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments