തൃശൂർ:തൃശൂർ കോർപറേഷൻ പരിധിയിലെ കുടിവെള്ള പ്രശ്‌നം പൂർണമായും പരിഹരിക്കുന്ന വാട്ടർ എഫിഷ്യൻ്റ് തൃശൂർ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. മേയർ എം കെ വർഗീസ് അധ്യക്ഷനായി ഓൺലൈൻ ആൻഡ് സ്പോട്ട് ബില്ലിങ് സംവിധാനത്തിൻ്റെ സമർപ്പണം മന്ത്രി കെ രാജൻ നിർവഹിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് വാട്ടർ എഫിഷ്യൻ്റ് പദ്ധതി നടപ്പാക്കുന്നത്. പിച്ചി ഡാമിൽ നിന്ന് ജലമെടുത്ത് ട്രിറ്റ് ചെയ്‌ത് തേക്കിൻകാട് മൈതാനത്തിലുള്ള ഓവർഹെഡ് ടാങ്കിൽ എത്തിച്ച് 18.500 ഉപഭോക്താക്കളിലെത്തിക്കുന്ന സിസ്റ്റം പൂർണമായും ഓൺലൈനാക്കി എപ്പോൾ വേണമെങ്കിലും എവിടെനിന്നും പരിശോധിച്ച് പോരായ്‌മകൾ കണ്ടെത്താനും പരിഹരിക്കാനുമുള്ള സംവിധാനമാണ് വാട്ടർ എഫിഷ്യൻ്റ് തൃശൂർ (വെറ്റ്) പദ്ധതി ജലവിതരണം കുറഞ്ഞാലും ലൈനിൽ ചോർച്ചയുണ്ടെങ്കിലും അനധികൃതമായി ജലമെടുത്താലും ഇതിലൂടെ അറിയാനാകും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 5.59 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. യുഎൽസിസിക്കാണ് നടത്തിപ്പ് ചുമതല 4000 സ്‌മാർട്ട് മീറ്ററുകൾ, ജലത്തിൻ്റെ ഗുണനിലവാരം ഓൺലൈനായി പരിശോധിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കാൻ വെറ്റ് 2.0 എന്ന പദ്ധതി കൂടി തൃശൂർ കോർപറേഷൻ രൂപകൽപ്പന ചെയ്‌തിട്ടുണ്ട്. പദ്ധതി നിർവഹണം പൂർത്തീകരിച്ച യുഎൽസിസിയെ പി ബാലചന്ദ്രൻ എംഎൽഎ ആദരിച്ചു സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, ഡെപ്യൂട്ടി മേയർ എം എൽ റോസി. സ്ഥിരംസമിതി അധ്യക്ഷരായ പി കെ ഷാജൻ, വർഗീസ് കണ്ടംകുളത്തി, കരോളിൻ ജെറീഷ് പെരിഞ്ചേരി, സാറാമ്മ റോബ്‌സൺ, ഡിപിസി അംഗം സി പി പോളി, കൗൺസിലർ ഷീബാ ബാബു മിഷൻ ഡയറക്ടർ സുരജ് ഷാജി, മുൻ മേയർമാരായ അമ്മിത ജയരാജൻ, അജിത വിജയൻ, കോർപറേഷൻ സൂപ്രണ്ടിങ് എൻജിനിയർ പി ആർ ശ്രീലത, കോൺഫെഡറേഷൻ ഓഫ് റസിഡൻഷ്യൽ വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി സനൽകുമാർ, അമൃത് പ്രതിനിധി എൻ രാഹുൽ, രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


