Wednesday, February 11, 2026
HomeThrissur Newsവൈദ്യുതിക്കെണിവെച്ച് കാട്ടുപന്നിയെ പിടികൂടിയ മൂന്നുപേർ അറസ്റ്റിൽ
spot_img

വൈദ്യുതിക്കെണിവെച്ച് കാട്ടുപന്നിയെ പിടികൂടിയ മൂന്നുപേർ അറസ്റ്റിൽ

പട്ടിക്കാട്: പട്ടിക്കാട് റേഞ്ചിലെ മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചെന്നായ്പ്പാറ ഭാഗത്ത് വൈദ്യുതിക്കെണിവെച്ച് കാട്ടുപന്നിയെ പിടികൂടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ.
ചെന്നായ്പ്പാറ കാലാപ്പറമ്പിൽ അജിത്കുമാർ (47), വെള്ളക്കാരിത്തടം സ്വദേശികളായ തറയിൽ രാജു (50), പാറക്കുളം വീട്ടിൽ ചന്ദ്രൻ (37) എന്നിവരാണ് അറസ്റ്റിലായത്.

പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ.സി. പ്രജിക്ക് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പന്നിയിറച്ചിയും ആയുധങ്ങളും പിടിച്ചെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments