ഗ്രീൻ ടീ നൂറ്റാണ്ടുകളായി സവിശേഷ ഔഷധഗുണമുള്ള ഒന്നായി പരിഗണിക്കപ്പെട്ടുവരുന്നു. ഇതിന്റെ നിരവധി ഗുണങ്ങൾ സമീപകാലത്ത് നിരവധി പഠനങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടു ണ്ട്. പതിവായി കുടിക്കുന്നവരുടെ ആയുസ്സ് കൂട്ടുന്നതിൽ ഈ പ്രാചീന ചെടിക്കുള്ള പ്രാധാന്യവും തെളിയിക്കപ്പെട്ടതാണ്.
ചൈനയിൽനിന്ന് വന്ന്, നൂറ്റാണ്ടുകളായി ഉപയോഗിക്ക പ്പെട്ട ഗ്രീൻ ടീ ഏതാനും നൂറ്റാണ്ടുകൾക്കുമുമ്പുമാത്രമാണ് ലോകത്തിന്റെ മറ്റുഭാഗങ്ങളിലെത്തിയത്. മറ്റ് ചായകളിൽനി ന്ന് ഭിന്നമായി, ഫെർമെൻറേഷനിലൂടെയല്ലാതെ (പുളിപ്പിക്കൽ) ഉണക്കുന്നതിനാൽ, ഉണങ്ങിയശേഷവും പൊടിച്ചശേഷവും അതിൽനിന്ന് ആക്റ്റീവ് മൂലകങ്ങൾ നഷ്ടമാകുന്നില്ല. ഗ്രീൻ ടീക്ക് ആരോഗ്യപരമായ നിരവധി ഗുണഫലങ്ങളുണ്ട്:

.കൊഴുപ്പ് നിയന്ത്രിക്കുന്നു.
.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
.രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.
.പകർച്ചപ്പനിക്കെതിരെ സംരക്ഷണം നൽകുന്ന (വിറ്റാമിൻ 1).
.എല്ലുകളുടെ ആരോഗ്യം കൂട്ടുന്നു (ഫ്ലൂറൈഡ്).
.ചിലതരം ബാക്റ്റീരിയൽ രോഗബാധകളെ ചെറുക്കുന്നു.
.അൾട്രാ വയ്ലറ്റ് മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് സംരക്ഷണം നൽകുന്നു.
.ശുചീകരണപ്രക്രിയയെയും മൂത്രവിസർജനം വേഗത്തി ലാക്കുന്ന പ്രക്രിയയെയും സഹായിക്കുന്നു.
പോളിഫിനോളുകൾ (കൊഴുപ്പുകോശങ്ങളെയും വിഷാംശ ത്തെയും ഇല്ലാതാക്കുന്ന മൈക്രോ ന്യൂട്രിയൻ്റുകൾ) കൂടിയ തോതിൽ അടങ്ങിയ വൈറ്റ് ടീ വാർധക്യം ചെറുക്കാൻ കൂടുതൽ ഫലപ്രദമാണ്. യഥാർഥത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ആൻ്റി ഓക്‌സിഡൻ്റ് ശേഷിയുള്ള പ്രകൃതി ഉൽപ്പന്നമായി ഇതിനെ പരിഗണിച്ചുവരുന്നു- അതായത്, ഒരു കപ്പ് വൈറ്റ് ടീ, ഒരു ഡസൻ ഓറഞ്ച് ജ്യൂസിന് സമമാണ്.
ചുരുക്കത്തിൽ: ഗ്രീൻ അല്ലെങ്കിൽ വൈറ്റ് ടീ ദിവസവും
കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകൾ കുറയ്ക്കാൻ സഹായിക്കും, ഏറെക്കാലം യൗവനത്തോടെയി രിക്കാനും സഹായിക്കും.