തൃശൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വടമ പാമ്പുമേക്കാട് കുന്നത്തുനാട് സ്വദേശി അഴീക്കോട്ടുകാരൻ വീട്ടിൽ രാഹുലാണ് പൊലീസിന്റെ പിടിയിലായത്.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനടുത്തുള്ള പണിതീരാത്ത വീട്ടിൽ അബോധാവസ്ഥയിൽ കുട്ടി കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇതിനിടെയാണ് കുട്ടി പീഡനത്തിനിരയായ വിവരം പൊലീസിനോട് പറഞ്ഞത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ രാഹുലിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇതിന് മുൻപും നിരവധി കേസുകളിൽ പ്രതിയാണ് പൊലീസ് അറസ്റ്റ് ചെയ്ത രാഹുൽ.


