കുന്നംകുളം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പെരുമ്പിലാവ് സ്വദേശിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് കൊരട്ടിക്കര പ്രിയദർശിനി നഗറിൽ ആനപ്പറമ്പിൽ റഷീദി (43)നെയാണ് കുന്നംകുളം പൊലീസ് ഇൻസ്‌പെക്ടർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.


