കൊടുങ്ങല്ലൂർ: കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്‌തു. മതിലകം കൂളിമുട്ടം സ്വദേശി കാരയിൽ വീട്ടിൽ അരുണിനെ (40) ആണ് മതിലകം പൊലീസ് കൊടുങ്ങല്ലൂരിൽനിന്നും അറസ്റ്റ് ചെയ്തത്. അഴിക്കോട് സ്വദേശി നടുമുറി വീട്ടിൽ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. പൊരിബസാറിലുള്ള വാടകവീട്ടിൽ രാജേഷ് മരിച്ച് കിടക്കുന്നതായി കണ്ടതിനെ തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജറാക്കിയപ്രതിയെ റിമാൻഡ് ചെയ്തു. മതിലകം പൊലീസ് ഇൻസ്പെക്ടർ ഷാജി, എസ്ഐ മുഹമ്മദ് റാഫി, സിപിഒമാരായ സബീഷ്, സനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.