ഗുരുവായൂർ :സംസ്ഥാന പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് നൽകുന്ന പരിസ്ഥിതി മിത്രം പുരസ്ക്‌കാരം ഗുരുവായൂർ നഗരസഭയ്ക്ക് ലഭിച്ചു. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടന്ന സംസ്ഥാനതല പരിസ്ഥിതിദിനാചരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് പുരസ്‌കാരം ഏറ്റുവാങ്ങി. മാതൃക മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നടത്തിയ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടതിനാണ് അവാർഡ്. ഒരുലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൗൺസിലർമാരായ ബിബിത മോഹനൻ, ദേവിക ദിലീപ്, സിന്ധു ഉണ്ണി, ബിന്ദു പുരുഷോത്തമൻ, സെക്രട്ടറി എച്ച് അഭിലാഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ പി ശിവകുമാർ, ഹെൽത്ത് ഓഫീസർ കെ എ ഹർഷിദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.