Wednesday, February 11, 2026
HomeKeralaഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ : സുകാന്തിന്റെ മൊഴി പുറത്ത്
spot_img

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ : സുകാന്തിന്റെ മൊഴി പുറത്ത്

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിന്റെ മൊഴി വിവരങ്ങൾ പുറത്ത്. ഇരുവരും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്ന് ചോദ്യം ചെയ്യലിൽ സുകാന്ത് പൊലീസിനോട് പറഞ്ഞു. പലപ്പോഴായി യുവതിയുമായി പിണങ്ങാറുണ്ടെന്നും പിന്നീട് വീണ്ടും സൗഹൃദത്തിലാകുമെന്നും സുകാന്ത് മൊഴി നൽകി.

യുവതി ആത്മഹത്യ ചെയ്ത ദിവസവും പരസ്പരം വഴക്കിട്ടിരുന്നുവെന്നും സുകാന്ത് പറഞ്ഞു. എന്നാൽ, ആത്മഹത്യ ചെയ്യേണ്ട സാഹചര്യം എന്താണെന്ന് അറിയില്ലെന്നുമാണ് സുകാന്തിന്‍റെ മൊഴി. അതിനിടെ സുകാന്തുമായി തിരുവനന്തപുരം പേട്ട പൊലീസ് കൊച്ചിയിലെത്തി. നെടുമ്പാശ്ശേരിയിൽ സുകാന്തിന്‍റെ അപാര്‍ട്ട്മെന്‍റിൽ തെളിവെടുപ്പ് നടത്തും. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിൽ സുകാന്തുമായി തെളിവെടുപ്പ് നടത്തിയിരുന്നു.

മാര്‍ച്ച് 24ന് ആയിരുന്നു പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സുകാന്ത് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് പലതവണകളായി പണം കൈക്കലാക്കിയെന്നായിരുന്നു പിന്നാലെയുള്ള കണ്ടെത്തല്‍. ചെന്നൈയിലും കൊച്ചിയിലും കൊണ്ടുപോയി യുവതിയെ ചൂഷണംചെയ്തതായും യുവതിയെ പരിക്കേല്‍പ്പിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments