Wednesday, February 11, 2026
HomeThrissur Newsകൊടുങ്ങല്ലൂർ റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു
spot_img

കൊടുങ്ങല്ലൂർ റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു

തൃശൂർ: കൊടുങ്ങല്ലൂർ റൂട്ടിൽ ബസുകാർ നടത്തിയ മിന്നൽ പണിമുടക്ക് പിൻവലിച്ചു. ബസ് തൊഴിലാളി സംഘടനകളും ബസ് ഓണേഴ്സ് സംഘടനയും ഇരിഞ്ഞാലക്കുട എസ് പി ഓഫീസിൽ പൊലീസുമായി നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ ധാരണയായത്. നിരവധി യാത്രക്കാരാണ് പണിമുടക്കിൽ വലഞ്ഞത്.

കൊടുങ്ങല്ലൂർ റൂട്ടിലെ സംസ്ഥാന പാതയിൽ റോഡുപണി നടക്കുന്നതിനാൽ ചില പ്രദേശങ്ങളിൽ വൺവേ സംവിധാനം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 23ന് വൺവേ തെറ്റിച്ചു വന്ന ഒരു കാർ സ്വകാര്യ ബസ് ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് സംഘട്ടനത്തിൽ കലാശിക്കുകയും ചെയ്തു. തുടർന്ന് നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ മുതൽ ഉച്ചവരെ സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments