തൃശൂർ: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ പുസ്തകോത്സവം തൃശൂർ എം.ജി റോഡ് ശ്രീശങ്കര ഹാളിൽ എം.ടി നഗർ തുടങ്ങി. തൃശൂർ ജില്ലാലൈബ്രറി കൗൺസിൽ തൃശൂർ ജില്ലാ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എൻ. ഭരതൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.കെ. ഹാരിഫാബി, പി. തങ്കം ടീച്ചർ, സി.ആർ. ദാസ്, ഡോ. സി. രാവുണ്ണി, എം.എൻ. വിനയകുമാർ പ്രൊഫ. ഷണ്മുഖദാസ്, വി. മുരളി തുടങ്ങിയവർ പ്രസംഗിച്ചു. കെ.സി. ജോസ്, വി.യു. രാധാകൃഷ്ണൻ എന്നിവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ആറ്റൂർ ആർ. അംബുജാക്ഷി പുള്ളുവൻപാട്ട് അവതരിപ്പിച്ചു. ജില്ലയിലെ നൂറോളം പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവം അഞ്ചിന് സമാപിക്കും.