Tuesday, June 17, 2025
HomeBREAKING NEWSതൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു;പി.വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും
spot_img

തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു;പി.വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും

മലപ്പുറം:പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന. കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ന് കേരളത്തിലെത്തും.

തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായി പി വി അൻവർ മത്സരരംഗത്ത് എത്തുന്നതോടെ നിലമ്പൂരിലെ മത്സരം കടുക്കും. തൃണമൂൽ കോൺഗ്രസിനെ സംബന്ധിച്ച് ദീർഘകാലമായുള്ള കേരള മിഷനിൽ നിലമ്പൂർ തിരഞ്ഞെടുപ്പ് ഒരു പ്രധാന ചുവടുവെയ്പ്പ് ആയേക്കുമെന്നും വിലയിരുത്തലുണ്ട്. കേരളത്തിൽ ചുവടുറപ്പിക്കാൻ നേരത്തെയും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ ശ്രമം നടത്തിയിരുന്നു. നിലമ്പൂരിലെ സിറ്റിംഗ് എംഎൽഎ ആയിരുന്ന അൻവർ രാജിവെച്ച ഒഴിവിലാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പിണറായി വിജയനെതിരെ നിലപാട് സ്വീകരിച്ച് സിപിഐഎമ്മുമായി അകന്ന അൻവർ നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വവുമായും അകന്നിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെയും രൂക്ഷമായ വിമർശനം ഉയർത്തിയ അൻവർ മത്സരരംഗത്ത് വരുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മത്സരിക്കുന്നതിൽ നിന്ന് പിവി അൻവറിനെ അനുനയിപ്പിക്കാനാൻ യുഡിഎഫ് നീക്കമുണ്ടായിരുന്നു.രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്തായാലും മത്സരിക്കുന്നതിൽ പിവി അൻവറിന്റെ നിർണായക തീരുമാനവും ഇന്നുണ്ടായേക്കും.

യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച പി വി അൻവർ ഒറ്റയ്ക്കു മത്സരിക്കുമോ എന്നതാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഇനിയുള്ള രാഷ്ട്രീയ ആകാംക്ഷ.അൻവർ മത്സരരംഗത്ത് ഉണ്ടാകുമെന്ന് തൃണമൂൽ കോൺഗ്രസിന്റെ ചീഫ് കോഡിനേറ്റർ സജി മഞ്ഞക്കടമ്പൻ ട്വന്റി ഫോറിനോട് വ്യക്തമാക്കിയിരുന്നു.

അതേസമയം നിലമ്പൂർ ഉപതെഞ്ഞെടുപ്പിൽ മത്സര ചൂട് മുറുകുകയാണ്.എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിലമ്പൂരിലെത്തും. ദിവസങ്ങൾ നീണ്ട കൂടിയാലോചനക്ക് ഒടുവിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് എൻഡിഎയും. പരി​ഗണനയിലുള്ള മൂന്ന് പേരുടെ പട്ടിക ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തയ്യാറാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments