പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തിൽ വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു.
ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്ന് വിവരം. ചീരക്കടവിലെ വന മേഖലയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം. വനാതി൪ത്തിയോട് ചേ൪ന്ന പ്രദേശത്ത് പശുവിനെ മേയ്ക്കാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു മല്ലൻ. വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു.
ഗുരുതരമായി പരിക്കേറ്റ മല്ലനെ ഉടൻ തന്നെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
മേയ് 19ന് പാലക്കാട് അലനല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്കും ജീവൻ നഷ്ടമായിരുന്നു. ഉമ്മര്‍ വാല്‍പ്പറമ്പന്‍ (65) ആണ് കൊല്ലപ്പെട്ടത്. കോട്ടപ്പള്ളി സ്വദേശിയായ ഉമ്മര്‍ പ്രദേശത്തുള്ള റബര്‍ തോട്ടത്തില്‍ രാവിലെ ടാപ്പിങ്ങിനായി പോയതായിരുന്നു. സമയം ഏറെ കഴിഞ്ഞിട്ടും ഇയാളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിൽ വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.


