Wednesday, February 11, 2026
HomeKeralaകൊച്ചി ഇടപ്പള്ളിയില്‍ നിന്നും 13 വയസ്സുകാരനെ കാണാതായി
spot_img

കൊച്ചി ഇടപ്പള്ളിയില്‍ നിന്നും 13 വയസ്സുകാരനെ കാണാതായി

കൊച്ചി: ഇടപ്പള്ളിയില്‍ നിന്നും 13 വയസ്സുകാരനെ കാണാതായി(missing). എളമക്കര സ്വദേശി മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. ഇടപ്പള്ളി അല്‍ അമീന്‍ സ്‌കൂളില്‍ നിന്നും പരീക്ഷ എഴുതി വരുന്ന വഴിയിലാണ് കുട്ടിയെ കാണാതായത്. വിവരം ലഭിക്കുന്നവര്‍ 9633020444 നമ്പറില്‍ അറിയിക്കുക.

ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് കുട്ടി വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പുറപ്പെട്ടത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. 2.30ക്ക് പരീക്ഷ കഴിഞ്ഞ് കുട്ടി വീട്ടിലേക്ക് എത്തേണ്ടതായിരുന്നു. എന്നാല്‍ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. അപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം രക്ഷിതാക്കള്‍ക്ക് മനസിലായത്. തുടര്‍ന്ന് എളമക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇടപ്പള്ളിയിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടി തിരുവനന്തപുരത്തുള്ള ബന്ധുവീട്ടില്‍ എത്തിയിരിക്കാമെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാല്‍ കുട്ടി അവിടെ എത്തിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. കുട്ടിക്കായി നഗരത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments