Thursday, February 12, 2026
HomeBREAKING NEWSദളിത് യുവതിയെ പൊലീസ് കസ്റ്റഡിയിൽ തടഞ്ഞുവച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി
spot_img

ദളിത് യുവതിയെ പൊലീസ് കസ്റ്റഡിയിൽ തടഞ്ഞുവച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി

മാല കാണാതായ സംഭവത്തിൽ ഇരുട്ടി വെളുക്കുവോളം പൊലീസ് കസ്റ്റഡിയിൽ തടഞ്ഞു വെച്ച നിരപരാധിയായ യുവതി ബിന്ദുവിനെ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. സർക്കാർ ബിന്ദുവിനൊപ്പമാണെന്ന് മന്ത്രി അറിയിച്ചു.

സംഭവത്തിൽ പേരൂർക്കട എസ്ഐയെ സസ്പെൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനുശേഷം കൂടുതൽ നടപടികൾ ഉണ്ടാകും. സംസ്ഥാന സർക്കാരിന് ജനകീയമായ പോലീസ് നയമുണ്ട്. അത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകും. പൊലീസ് സേനയിലെ ചെറിയ വിഭാഗമാണ് മൊത്തം സേനയ്ക്ക് അവമതിപ്പ് ഉണ്ടാകുന്ന രീതിയിൽ പെരുമാറുന്നത്. ഇത് അനുവദിക്കില്ല.

ബിന്ദുവുമായുള്ള കൂടിക്കാഴ്ച്ചയുടെ വിവരങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ, ജില്ലാ കമ്മിറ്റി അംഗം അഡ്വ.ജയദേവൻ, ഡി.കെ മുരളി എംഎൽഎ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments