തൃശൂരിൽ തോട്ടിൽ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. പാഞ്ഞാൽ പൈങ്കുളം ഇരുമ്പലത്ത് കുണ്ടിൽ ഉണ്ണികൃഷ്ണൻ ബിന്ദു ദമ്പതികളുടെ അതുൽ കൃഷ്ണൻ (14) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്. കൂട്ടുകാരുമൊത്ത് തലശ്ശേരി പ്രദേശത്തെ തോട്ടിൽ കുളിക്കുന്നത് അതുൽ അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ ചേലക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ചെറുതുരുത്തി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.മൃതദേഹം ചേലക്കര സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അതുൽ.


