മലപ്പുറം:തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പേവിഷബാധയേറ്റ അഞ്ച് വയസുകാരി മരിച്ചു. പെരുവള്ളൂർ സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ മാസം 29ന് നായയുടെ കടിയേറ്റ് കുട്ടിക്ക് കാലിനും തലക്കും ഗുരുതര പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വാക്‌സിനെടുത്തു. മുറിവുകൾ ഉണങ്ങിയിരുന്നെങ്കിലും നാല് ദിവസംമുമ്പ് പനിയും പേവിഷബാധ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്‌തതോടെ കുട്ടിയെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ ഞായറാഴ്ച്‌ച മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ 29ന് ഏഴുപേർക്ക് നായയുടെ കടിയേറ്റിരുന്നു.


