പുതുക്കാട്:ആനന്ദപുരത്ത് കള്ള്ഷാപ്പിൽ സഹോദരങ്ങൾ തമ്മിലുണ്ടായ സ്വത്ത് തർക്കത്തിനിടെ അനുജനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ആനന്ദപുരം കൊരട്ടിക്കാട്ടിൽ പരേതനായ സുധാകരന്റെയും സിന്ധുവിൻറെയും മകൻ യദുകൃഷ്ണൻ (29) ആണ് മരിച്ചത്. സഹോദരനായ വിഷ്‌ണു (കാക്ക) യദുകൃഷ്‌ണൻ്റെ തലയ്ക്കടിക്കുകയായിരുന്നു. ഇതിനുശേഷം വിഷ്‌ണു കടന്നുകളഞ്ഞെങ്കിലും ആനന്ദപുരം പാടത്തുനിന്ന് പുതുക്കാട് പൊലീസ് ഇയാളെ പിടികൂടി. പുതുക്കാട് പൊലീസ് സ്റ്റേഷനിൽ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്‌ണു. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. ബുധൻ രാത്രി ഏഴരയോടെ മദ്യപിക്കുന്നതിനിടെയാണ് ത മ്മിൽ തർക്കം ആരംഭിച്ചത്. വിഷ കള്ളുകുപ്പികൊണ്ട് യദുകൃഷ്‌ണനെ തലയ്ക്കടിക്കുകയും മരപ്പലകകൊണ്ട് പുറത്തടിക്കുകയും ചെ യ്‌തു. ഷാപ്പിലുണ്ടായിരുന്നവർ വിവരമറിയിച്ചതിനെത്തുടർന്ന് വീട്ടുകാരെത്തിയാണ് യദുകൃഷ്‌ണനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. രാത്രി 10.45ഓടെ യദുകൃഷ്‌ണൻ മരിച്ചു. സംഭവശേഷം ഷാപ്പിൽനിന്നിറങ്ങിയ പ്രതി രാത്രി വൈകി വീട്ടിലെത്തി. പൂട്ടിക്കിടന്ന വാതിലിന്റെ താഴ് കരിങ്കല്ലുകൊണ്ട് തകർക്കാൻ ശ്രമിച്ചു. രാവിലെ പത്രം വായിച്ച് യദുകൃഷ്ണൻ മരിച്ച വിവരം അറിഞ്ഞ വിഷ്‌ണു ആനന്ദപുരം പാടം വഴി രക്ഷപ്പെടാൻ
ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. രണ്ടാനച്ഛൻ ആനന്ദപുരം കൊഴലിപ്പറമ്പിൽ ജെയ്‌സൺ (50) നൽകിയ പരാതിയിൽ പുതുക്കാട് പൊലീസ് അന്വേഷണം തുടങ്ങി. എസ്എച്ച്ഒ വി സജീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.