Monday, April 28, 2025
HomeBREAKING NEWSമഞ്ചേരി കൃഷ്ണപ്രിയ കൊലക്കേസ്‌; പെൺകുട്ടിയുടെ പിതാവ് ശങ്കരനാരായണൻ മരിച്ചു
spot_img

മഞ്ചേരി കൃഷ്ണപ്രിയ കൊലക്കേസ്‌; പെൺകുട്ടിയുടെ പിതാവ് ശങ്കരനാരായണൻ മരിച്ചു

മഞ്ചേരിയിലെ കൃഷ്ണപ്രിയ കൊലക്കേസ്‌, പ്രതിയെ കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പിതാവ് ശങ്കരനാരായണൻ മരിച്ചു. മഞ്ചേരി ചാരങ്കാവ് തെക്കേവീട്ടിൽ ശങ്കരനാരായണൻ (75)ആണ് മരിച്ചത്. മകളെ ബാലസംഘം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ശകരനാരയാണൻ വെടിവെച്ചു കൊല്ലുകയായിരുന്നു.

വാർധക്യ സഹജമായ അസുഖങ്ങൾ കാരണം സ്വവസതിയിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 75 വയസായിരുന്നു. 2001 ഫെബ്രവരി ഒൻപതിന് ഏഴാം ക്ലാസിൽ പഠിക്കുന്ന കൃഷ്ണപ്രിയ സ്‌കൂൾ വിട്ടു വരുന്ന വഴി അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.

2002 ജൂലായ് 27ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ പിതാവ് ശങ്കരനാരായണൻ വെടിവെച്ച് കൊലപ്പെടുത്തി. മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിനാണ് ശിക്ഷിച്ചെങ്കിലും 2006 മെയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments