
അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു പാസ്സായ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഏപ്രില്‍ മാസത്തെ പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. 18,000 രൂപയാണ് ഫീസ്. ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം ലഭ്യമാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് https://csp.asapkerala.gov.in/courses/general-fitness-trainer എന്ന ലിങ്ക് വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9495999704.