
കില ഐ.എ.എസ് അക്കാദമിയുടെ 2025-26 വർഷത്തെ പ്രവേശനത്തിനായി രജിസ്‌ട്രേഷൻ ആരംഭിച്ചു. അസംഘടിത /സംഘടിത മേഖലകളിൽ തൊഴിലെടുക്കുന്നവരുടെ ആശ്രിതർക്ക് ഫീസ് ഇളവ് ലഭിക്കും. ഒരു വർഷത്തെ കോഴ്‌സ് ജൂണിൽ തുടങ്ങും. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ഒരു വർഷമാണ് കോഴ്‌സിന്റെ ദൈർഘ്യം. പൊതു വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ ഫീസ് 50,000 രൂപയും ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം സബ്സിഡിയോടെ 25,000/- രൂപയുമാണ് ഫീസ്. വൈബ്‌സൈറ്റ്- www.kile.kerala.gov.in/kilelasacademy . ഫോൺ-0471-2479966, 8075768537.