മായന്നൂര്‍കാവ് താലപ്പൊലിയോടനുബന്ധിച്ച് ഏപ്രില്‍ 13, 14 തീയതികളില്‍ വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിനായി സമര്‍പ്പിച്ച അപേക്ഷകള്‍ നിരസിച്ചുകൊണ്ട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി ഉത്തരവിട്ടു. പൊലീസ്, ഫയര്‍, റവന്യു വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകളുടെയും സ്‌ഫോടകവസ്തു ചട്ടഭേദഗതിയിലെ നിര്‍ദ്ദേശങ്ങളുടെയുടെയും അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. പരിശോധനയില്‍ സ്ഥലത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമില്ലാത്തവിധം വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിനുള്ള സാഹചര്യങ്ങളില്ലായെന്ന് കാണുന്നതായി ഉത്തരവില്‍ പറയുന്നു. പൊതുജനസുരക്ഷ മുന്‍നിര്‍ത്തി വെടിക്കെട്ട് അനുവദിക്കേണ്ടതില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. തൃശ്ശൂര്‍, എറണാകുളം, കാസര്‍കോഡ് ജില്ലകളിലുണ്ടായ വെടിക്കെട്ടപകടങ്ങളുടെ പശ്ചാത്തലത്തില്‍ വസ്തുതകള്‍ വിശകലനം ചെയ്തതില്‍ വെടിക്കെട്ട് പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോദ്ധ്യമായിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിനാലും ജില്ലാ പോലീസ് മേധാവി (സിറ്റി) വെടിക്കെട്ടിന് അനുമതി നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചും മനുഷ്യജീവനും സ്വത്തിനും പൂര്‍ണമായ സംരക്ഷണം നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് എക്‌സ്‌പ്ലോസീവ് ആക്ട് 1884 ലെ 6 സി (1)(സി) ആക്ട് പ്രകാരം അപേക്ഷ നിരസിച്ചുകൊണ്ട് ഉത്തരവിറക്കിയത്


