
കോപ്പര്‍ഹേഗനിലെ പ്രശസ്തമായ മിഷേല്‍ സ്റ്റാര്‍ റസ്റ്റൊറന്റായ ആല്‍ക്കെമിസ്റ്റിനെക്കുറിച്ചുള്ള ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അസാധാരണ വിഭവങ്ങള്‍ക്ക് പേരുകേട്ടതാണ് ഈ റെസ്റ്റോറന്റ്. ഷെഫ് റാസ്മങ്ക് നേതൃത്വം നല്‍കുന്ന ഈ റസ്റ്റൊറന്റിലെ ഭക്ഷണങ്ങളെല്ലാം കല, നാടകം, മള്‍ട്ടി മീഡിയ എന്നിവയുമായി സംയോജിപ്പിച്ചാണ് തയ്യാറാക്കുന്നത്. അടുത്തിടെ ഈ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഒരു അതിഥിയാണ് @greenonionbun എന്ന ഐഡിയിലൂടെ വീഡിയോ പങ്കുവച്ചത്. ആ പെണ്‍കിട്ടിക്ക് വിവിധ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ അഞ്ച് മണിക്കൂര്‍ സമയമെടുത്തുവെന്നും 60,000 രൂപ ചിലവായെന്നും വീഡിയോയില്‍ പറയുന്നു.

ഭക്ഷ്യയോഗ്യമായ ചിത്രശലഭങ്ങള്‍, സസ്യങ്ങളുടെ ചാറില്‍ അംസംസ്‌കൃത ജല്ലി ഫിഷ്, ഭക്ഷ്യയോഗ്യമായ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ വിഭവങ്ങള്‍, പുളിച്ച ക്രീം ചേര്‍ത്ത പരന്ന കോഴി തല, ജീവനുള്ള വണ്ടുകള്‍ കൊണ്ട് പൊതിഞ്ഞ ചീസ്, കൂടുകളില്‍ വെച്ച കോഴികാലുകള്‍, തുടങ്ങിയ വിചിത്രമായ വിഭവങ്ങള്‍ ഇവിടുത്തെ ഭക്ഷണമെനുവില്‍ ഉള്‍പ്പെട്ടിരുന്നു. മറ്റൊരു മധുരപലഹാരം പന്നിയുടെയും മാനിന്റെയും രക്തം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിന് അല്‍പ്പം ലോഹരുചിയുണ്ടെന്ന് വീഡിയോ പങ്കുവച്ച പെണ്‍കുട്ടി പറയുന്നുണ്ട്.

ഭക്ഷണം മാത്രമല്ല അത് വിളമ്പിയ പാത്രങ്ങളും വളരെ വ്യത്യസ്തമായിരുന്നു. നാവിന്റെ ആകൃതിയിലുള്ള സ്പൂണ്‍, പകുതി മുറിച്ച തലയുടെ ആകൃതിയിലുള്ള പാത്രം എന്നിവയൊക്കെ ഇവയില്‍ പ്രധാനപ്പെട്ടതായിരുന്നു.