Tuesday, June 17, 2025
HomeBREAKING NEWSകേച്ചേരിയിൽ ബസ് അപകടം: 6 പേർക്ക് പരിക്ക്
spot_img

കേച്ചേരിയിൽ ബസ് അപകടം: 6 പേർക്ക് പരിക്ക്

കുന്നംകുളം: കേച്ചേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബൈക്കിലും മരത്തിലും ഇടിച്ചുണ്ടായ അപകടത്തിൽ ആറു പേർക്ക് പരിക്ക്. കേച്ചേരി തലക്കോട്ടുകര സ്വദേശി അജിൻ, പാറേമ്പാടം സ്വദേശി വിൽസൺ (64), പെരുമ്പിലാവ് കോട്ടോൽ സ്വദേശിനി സൗമ്യ (34), കോട്ടൂർ സ്വദേശിനി ബീവാത്തൂ ( 54), പാലുവായി സ്വദേശി അജിൻ (32), വെള്ളത്തിരുത്തി സ്വദേശിനി സൗഭാഗ്യ (52) എന്നിവർക്കാണ് പരിക്കേറ്റത്.

ബുധൻ രാവിലെ ഒമ്പതരയോടെയാണ് അപകടം. മുപ്പതിലധികം യാത്രക്കാർ ഉണ്ടായിരുന്ന ബസ് സമീപത്തെ മരത്തിൽ ഇടിച്ച് തോട്ടിലേക്ക് മറിയാതെ നിന്നതിനാൽ ദുരന്തം ഒഴിവായി. കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീലക്ഷ്‌മി ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലായിരുന്ന ബസ് മുമ്പിൽ പോവുകയായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

അപകടത്തിൽ പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments