കുന്നംകുളം: പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.പെരുമ്പിലാവ് കറുപ്പം വീട്ടിൽ ബാദുഷ (28, മോനായി) യാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസമാണ് ലഹരി മാഫിയ സംഘാംഗങ്ങൾ തമ്മിൽ ലഹരി വിൽപ്പനയും സമൂഹമാധ്യമത്തിൽ റീൽസ് പങ്കുവച്ചതുമായ തർക്കം നടന്ന് അക്ഷയ് എന്ന കൂത്തൻ കൊല്ലപ്പെട്ടത്. ഇയാളെ മാരകമായി വെട്ടിയത് ഒന്നാം പ്രതി ലിഷോയിയും ബാദുഷയും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനിടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബാദുഷ ഡിസ്‌ചാർജായതിനെ തുടർന്ന് കുന്നംകുളം എസ്എച്ച്ഒ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.