“ഉരുൾ പൊട്ടുന്നു എന്ന് കേട്ടപ്പോൾ ഞാനും ഒക്കെ ഇതിനെ ഒരു കാല്പനികതയുടെ അർത്ഥത്തിലെ കാണുന്നുള്ളൂ… ഉരുള് പൊട്ടുന്നത് നേരിട്ട് കാണാൻ പറ്റും എന്ന് പറഞ്ഞപ്പോൾ ഞാനൊക്കെ വിചാരിച്ചത് ഇതേതാണ്ട് നിസാരസംഭവമാണെന്നാണ്!!.”അപ്പൊ ഞാൻ പറഞ്ഞു എന്നെക്കൂടെ കൊണ്ട് പോകണേഡാന്ന്”… വിക്റ്റർ ഒരു പാട് ഉരുൾ പൊട്ടൽ ഫോട്ടോകൾ എടുത്തിട്ടുണ്ട്… അവന് വേണ്ട പടം ഉരുള് പൊട്ടി ആ വെള്ളം കുത്തിയൊലിക്കുന്നത്തിന് മുമ്പും അതിന് ശേഷവുമുള്ള ഷോട്ടുകളാണ്… ആ ഷോട്ടുകൾ വരുന്ന ടൈമിംഗ് ഒക്കെ അവൻ ഇത്രേം വർഷത്തെ എക്സ്പീരിയൻസ് കൊണ്ട് പഠിച്ചിട്ടുണ്ട്..

മൂന്ന് പ്രാവശ്യം ഒരു പ്രത്യേക രീതിയിലുള്ള tremor വരും നാലാമത്തെ tremor നാണ് ഇത് പൊട്ടുന്നത്…വെളുപ്പിനിങ്ങനെ പോകുന്നുണ്ട്, ഞാൻ നിന്നെ വിളിച്ചേക്കാന്ന് പറഞ്ഞു…. വെളുപ്പിന് എണീറ്റ് ഈ tremor കാണുന്നതിന് വിക്റ്ററിലെ ഫോട്ടോഗ്രാഫറെ പോലൊരു ത്രിൽ എനിക്കില്ല… രാവിലെ വിക്റ്റർ വിളിച്ചപ്പോൾ എന്റെ ഭാര്യയാണ് ഫോൺ എടുത്തത്, ഡെന്നിസ് എണീറ്റില്ലന്ന് പറഞ്ഞപ്പോൾ വിക്റ്റർ ചിരിച്ചുകൊണ്ട് പറഞ്ഞു “അവൻ ഇങ്ങനെ പിത്തം പിടിച്ചിരിക്കട്ടെ ഞാൻ പോവാണെന്ന്”… വിക്റ്റർ പോയി.. പകൽ കുടമാളൂര് കോരസാറിന്റെ ബൈബിൾ പഠന ക്ലാസിന് ഞാനും കുടുംബവും പോയി… കോര സാറിന്റെ വീട്ടിലേക്ക് എനിക്ക് ഒരു ഫോൺ വന്നു… മനോരമയിൽ നിന്നാണ്… വിക്റ്ററിന്റെ ചീഫ് വർഗീസേട്ടനാണ്.

ഉരുൾ പൊട്ടലുണ്ടായി, വിക്റ്ററടക്കം പടം എടുത്തുകൊണ്ട് നിൽക്കുകയായിരുന്നു… ഓരോരുത്തരും ഓരോ ദിക്കിലേക്ക് ഓടി മാറി.. വിക്റ്ററും ഏതെങ്കിലും ദിക്കിൽ ഓടി മാറിയിട്ടുണ്ടാവാം പക്ഷെ അദ്ദേഹം മിസ്സിംഗ് ആണ്. ഒരു പ്രോബ്ലം ആണ്… അവിടെല്ലാം അന്വേഷിച്ചിട്ട് വിക്റ്ററിനെ കാണുന്നില്ല… ഉരുള് പൊട്ടിയതുകൊണ്ട് ഇരുള് വീണു തുടങ്ങി… വിക്റ്ററിന്റെ വീട്ടിൽ ഒന്നറിയിക്കണം… അപ്പൊ ഞാൻ ചോദിച്ചു എന്തെങ്കിലും കുഴപ്പം? അയ്യോ കുഴപ്പമൊന്നുമില്ല, വീട്ടിൽ പറഞ്ഞാൽ മതി.. ഞാൻ ഞങ്ങളുടെ ഗുരുനാഥൻ കോര സാറിനോട് വിവരം പറഞ്ഞു.. സാർ കൂടെ ഒന്ന് വരാമോ എന്ന് ചോദിച്ചു… ഞങ്ങള് പട്ടിത്താനത്ത് വിക്റ്ററിന്റെ വീട്ടിൽ ചെല്ലുമ്പോൾ കറണ്ടില്ല.. ഭാര്യയും പിള്ളേരും പ്രാർത്ഥന ചൊല്ലുകയാണ്… കാര്യം പറഞ്ഞപ്പോൾ വിക്റ്ററിന്റെ ഭാര്യ ലില്ലി കരഞ്ഞു തുടങ്ങി… സാരമില്ല, മിസ്സിംഗ് ആണെന്നെ ഉള്ളൂ എന്നൊക്കെ പറഞ്ഞു ഞാൻ സമാധാനിപ്പിക്കാൻ തുടങ്ങിയപ്പോൾ കോര സാർ എന്റെ കൈകളിൽ അമർത്തി… കോര സാർ എന്നോട് പറഞ്ഞു : “മിസ്സിംഗ് അല്ല ഡെന്നീസ്, വിക്റ്റർ ഈസ് നോ മോർ”.. പിറ്റേന്ന് ഉച്ചയോട് കൂടിയാണ് നേവിയൊക്കെ വന്നാണ് അവന്റെ ബോഡി കണ്ടെത്തുന്നത്… വിക്റ്റർ പറഞ്ഞത് ശരിയാണ് രണ്ടോ മൂന്നോ tremor കഴിഞ്ഞിട്ടാണ് പൊട്ടുന്നത്.

വിക്റ്റർ നല്ല ഫിസിക്കൽ ഫിറ്റ്നസ് ഉള്ള മനുഷ്യനാണ്, ഒന്നാം നിലയിൽ നിന്ന് പാരപ്പറ്റുണ്ടെങ്കി സ്റ്റെപ്പിറങ്ങാൻ മടിച്ചു താഴേക്ക് ചാടുന്ന ആളാണ്. ഈ മൂന്നാമത്തെ tremor കഴിഞ്ഞു ഓടാൻ തയ്യാറായി നിൽക്കുകയായിരുന്നു… പക്ഷെ നിന്ന ഭൂമി കീഴ്മേൽ മറിഞ്ഞു പോയി… അങ്ങനെ സാധാരണ സംഭവിക്കാത്തതാണ്… (തിരക്കഥകൃത്ത് ഡെന്നീസ് ജോസഫ് സുഹൃത്തായ മനോരമ ചീഫ് ഫോട്ടോ ഗ്രാഫർ വിക്റ്റർ ജോർജിനെ ഓർത്തെടുക്കുന്നു )കടപ്പാട് :ചരിത്രം എന്നിലൂടെ, സഫാരി ടീവി…

-Arun