തൃശ്ശൂർ: കൊരട്ടി ചിറങ്ങരയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. ഇന്ന് വൈകിട്ടോടെയാണ് മംഗലശേരിയിൽ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചത്. കണ്ണംമ്പുഴ ഡേവീസ് എന്നയാളാണ് പുലിയെ കണ്ടത്. പോത്തിനെ കുളിപ്പിക്കാൻ പോയപ്പോഴാണ് താൻ പുലിയെ കണ്ടതെന്നാണ് ഡേവിസ് പറയുന്നത്. ഇവിടെ മുൻപ് കൂട് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ സ്ഥാപിച്ചിട്ടില്ല


