Saturday, February 21, 2026
HomeThrissur Newsതൃശൂരിൽ 68 വയസായ വയോധികയെ മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
spot_img

തൃശൂരിൽ 68 വയസായ വയോധികയെ മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ വടക്കാഞ്ചേരിയിൽ ഒരു വൃദ്ധയെ മക്കൾ ഉപേക്ഷിച്ചതായി പരാതി. കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന 68 കാരിയായ കാളി, മകൾ തന്നെ ശാരീരികമായി പീഡിപ്പിച്ചതായി പരാതി നൽകി.

ഒറ്റയ്ക്ക് താമസിച്ചിരുന്ന കാളിയെ അടുത്തിടെ അസുഖം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസ്ചാർജ് ചെയ്ത ശേഷം, ചെറുതുരുത്തിയിൽ താമസിക്കുന്ന മകൾ രജനി അവരെ വീട്ടിലേക്ക് കൊണ്ടുപോയി.

അസുഖത്തെ തുടർന്ന് വീട്ടിൽ ചികിത്സയിലിരിക്കെ കട്ടിലിൽ നിന്ന് വീണിരുന്നു.
തുടർന്ന് ഇരിക്കാൻ കഴിയാത്ത അവസ്ഥയിൽ കിടന്ന കിടപ്പിൽ മലം പോയതിന്റെ പേരിൽ മർദനമേറ്റെന്നും പറയുന്നു

പിന്നീട് തന്റെ മകൾ ആരെയും അറിയിക്കാതെ രാത്രിയിൽ കൊടുമ്പുവിലുള്ള വീട്ടിലേക്ക് കൊണ്ടുവന്ന് അവിടെ ഉപേക്ഷിച്ചുവെന്നും കാളി ആരോപിക്കുന്നു.

വിശപ്പും വേദനയും കാരണം കാളി റോഡിലേക്ക് ഇഴഞ്ഞു നീങ്ങിയപ്പോൾ നാട്ടുകാർ ശ്രദ്ധിച്ചു. വാർഡ് അംഗം കെ ബി ബബിത സംഭവസ്ഥലത്തെത്തി കാളിയുടെ കുട്ടികളെ ബന്ധപ്പെട്ടു.കാളി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. വാർഡ് അംഗത്തോടൊപ്പം പ്രദേശവാസികളും വടക്കാഞ്ചേരി പോലീസിൽ വിവരം അറിയിച്ചു,

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments