ആലുവയില്‍ 13 വയസുകാരനെ കാണാതായി. തായിക്കാട്ടുകര കോടഞ്ചേരി വീട്ടില്‍ സാദത്തിന്റെ മകന്‍ അല്‍ത്താഫ് അമീനെയാണ് കാണാതായത്. ആലുവ എസ്.എന്‍.ഡി.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച രാത്രി മുതല്‍ കുട്ടിയെ കാണാതായത്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പൊലീസ് ഫോണ്‍ കേന്ദ്രീകിരിച്ചാണ് അന്വേഷണം നടത്തുന്നത്. നിലവില്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. കുടുംബത്തിന്റേയും സ്‌കൂള്‍ അധികൃതരുടേയും മൊഴി പൊലീസ് ശേഖരിച്ചുവരികയാണ്. വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞ് പോയതാണ് കുട്ടി. പിന്നീട് വീട്ടിലേക്ക് തിരികെ വന്നില്ല. ഇതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
കുട്ടി എവിടെയാണെന്നതിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. സാമ്പത്തികമായോ മറ്റു തരത്തിലോ കുട്ടിയെ അലട്ടുന്ന പ്രശ്‌നങ്ങളില്ലെന്ന് വീട്ടുകാര്‍ പറയുന്നു.