Thursday, April 24, 2025
HomeThrissur Newsഗതാഗത നിയന്ത്രണം
spot_img

ഗതാഗത നിയന്ത്രണം

പീച്ചി:വാഴാനി ടൂറിസം കോറിഡോര്‍ റോഡിലെ ഇറിഗേഷന്‍ കനാലിന് (സി.എച്ച് 17/ 760) കുറുകെയുള്ള മൈനര്‍ ബ്രിഡ്ജ് പുതുക്കിപ്പണിയുന്നതിനുള്ള നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ ഇന്നു മുതല്‍ (മാര്‍ച്ച് 4) മാര്‍ച്ച് 15 വരെ പുന്നംപറമ്പ് മുതല്‍ കരുമത്രവരെ  വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. തൃശ്ശൂരില്‍ നിന്ന് വാഴാനി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വിയ്യൂരില്‍ നിന്നും കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ സംസ്ഥാന പാത വഴി ഓട്ടുപാറയിലെത്തി വാഴാനി റോഡു വഴി പോകണം. അത് വഴി തന്നെ തിരിച്ചും പോകണം. എല്ലാ പ്രാദേശിക ചെറുവാഹനങ്ങളും പുന്നംപറമ്പ് ജംഗ്ഷനില്‍ നിന്ന് ചെന്നിക്കര – മണലിത്തറ വഴി കരുമത്രയിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് കെ.ആര്‍.എഫ്.ബി എറണാകുളം – തൃശ്ശൂര്‍ ഡിവിഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments