Thursday, February 12, 2026
HomeThrissur Newsതൃശ്ശൂരില്‍ തേനിച്ചക്കുത്തേറ്റ് 4 പേർക്ക് പരുക്ക്
spot_img

തൃശ്ശൂരില്‍ തേനിച്ചക്കുത്തേറ്റ് 4 പേർക്ക് പരുക്ക്

തൃശ്ശൂല്‍ തേനിച്ചക്കുത്തേറ്റ് 4 പേർക്ക് പരുക്ക്. പീച്ചി കണ്ണാറയിലാണ് സംഭവം.കണ്ണാറ സ്വദേശികളായ തങ്കച്ചൻ (67) , ജോമോൻ ഐസക് (39)ബെന്നി വർഗ്ഗീസ് (50) റെനീഷ് രാജൻ (36) എന്നിവർക്കാണ് പരുക്കേറ്റത്.

പറമ്പിലേക്ക് പോയ തങ്കച്ചനാണ് ആദ്യം തേനീച്ചയുടെ കുത്തേറ്റത്. ഈ വിവരം അറിഞ്ഞ് രക്ഷിക്കാൻ പോയവർക്കും കുത്തേൽക്കുകയായിരുന്നു. ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം പാലക്കാട് കാട്ടു പന്നിയിടിച്ച് വാഹനം മറിഞ്ഞ് രണ്ട് വിദ്യാർഥികൾക്ക് പരുക്ക്. ചിറ്റടിയിൽ ആണ് സംഭവം. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നവർക്കാണ് പരുക്ക് പറ്റിയത്. പ്ലസ് വൺ വിദ്യാർഥികളായ ചിറ്റടി ആയാംകുടിയിൽ ആൻ്റോ സിബി (16 ), അലക്സ് പ്രിൻസ് (16) എന്നിവർക്കാണ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റത്. അപകടത്തിൽ സാരമായി പരുക്കേറ്റ ആൻ്റോ സിബിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലക്സ് പ്രിൻസിനെ വള്ളിയോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments