Friday, April 18, 2025
HomeBREAKING NEWSതൃശൂരിൽ അടിപിടിക്കിടെ മധ്യവയസ്കൻ റോഡിൽ തലയടിച്ചു വീണു മരിച്ചു
spot_img

തൃശൂരിൽ അടിപിടിക്കിടെ മധ്യവയസ്കൻ റോഡിൽ തലയടിച്ചു വീണു മരിച്ചു

തൃശ്ശൂർ: എറവിന് സമീപം ആറാംകല്ലിൽ അടിപിടിയ്ക്കിടെ മധ്യവയസ്കൻ തലയടിച്ച് നിലത്തുവീണു മരിച്ച സംഭവത്തിൽ യുവാവിനെതിരെ കൊലപാതകതിനു പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നാലാംകല്ല് സ്വദേശി മോഹനൻ (59) ആണ് മരിച്ചത്. പ്രദേശവാസിയായ ക്രിസ്റ്റി എന്ന യുവാവിനെതിരെയാണ് കൊലപാതകത്തിന് കേസെടുത് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ആറാംകല്ല് സെൻററിൽ ആയിരുന്നു സംഭവം. മദ്യലഹരിയിൽ ആയിരുന്ന മോഹനൻ തൃശ്ശൂർ വാടാനപ്പള്ളി സംസ്ഥാനപാതയോട് ചേർന്നുള്ള കൈപ്പള്ളി റോഡിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ചതിനെത്തുടർന്ന് ഇതുവഴി പോയ പ്രദേശവാസിയായ ക്രിസ്റ്റിയും മറ്റൊരു യുവാവും തമ്മിൽ വാക്കു തർക്കമുണ്ടായി. വാക്കു തർക്കം രൂക്ഷമായി അടിപിടിയിൽ കലാശിക്കുകയായിരുന്നു. പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മോഹനൻ റോഡിന്റെ സമീപമുള്ള കടയുടെ മുൻവശത്തോട് ചേർന്നുള്ള സംരക്ഷണഭിത്തിയിൽ തലയടിച്ചു വീണത് . നാട്ടുകാർ ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവശേഷം ഒളിവിൽ പോയ ക്രിസ്റ്റിയെ അന്തിക്കാട് പൊലീസ് രാത്രി തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തല്യ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments