വാര്‍ഡ് പരിധിക്കുള്ളില്‍ സമ്പൂര്‍ണ മദ്യനിരോധനം
ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മാന്തോപ്പ് 11 വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായ ഇന്ന് (ഫെബ്രുവരി 24) ന് വാര്‍ഡ് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിവസമായ നാളെയും (ഫെബ്രുവരി 25 നും) വാര്‍ഡിന്റെ പരിധിക്കുള്ളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ ജില്ലാ കളക്ടര്‍ അറിയിച്ചു.