Monday, March 17, 2025
HomeEntertainmentഉണ്ണിമേരി പഴയകാല താരറാണി
spot_img

ഉണ്ണിമേരി പഴയകാല താരറാണി

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത താരമാണ് ഉണ്ണിമേരി. 1969ല്‍ നവവധുവിലൂടെയാണ് ബാലനടിയായി ഉണ്ണിമേരി സിനിമാലോകത്തേക്ക് എത്തിയത്.

അടുത്തിടെ വിനീത് ശ്രീനിവാസൻ ചിത്രം കാണാൻ തിയേറ്ററിലെത്തിയ മുൻകാല നടി ചില ഓൺലൈൻ മാദ്ധ്യമങ്ങളോടും സംസാരിച്ചു. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരു ജാതി ഒരു ജാതകം എന്ന ചിത്രം കാണാനാണ് അവർ കുടുംബത്തിനൊപ്പം എത്തിയത്. വിനീത് ശ്രീനിവാസനോട് തന്റെ അന്വേഷണം പറയണമെന്നും നടി നിഷ്കളങ്കമായി പറയുന്നുണ്ടായിരുന്നു. ഏറെ കാലത്തിന് ശേഷമാണ് അവർ ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.

വളരെ സിംപിൾ ലുക്കിൽ ഒരു നോർമൽ ചുരിദാറൊക്കെ ധരിച്ച് ഒട്ടും താര ജാഡകളില്ലാതെയാണ് ഉണ്ണിമേരി സിനിമ കാണാൻ എത്തിയത്. ഒരു കാലത്ത് ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന നടിയെ വീണ്ടും കാണാൻ‌ കഴിഞ്ഞ സന്തോഷത്തിലാണ് സിനിമാ പ്രേമികളും.

കണ്ണപ്പനുണ്ണി, മഹാബലി, തിങ്കളാഴ്ച നല്ല ദിവസം, ചട്ടമ്പിക്കല്യാണി,ജാണി, മുന്താണൈ മുടിച്ച് ,കാട്ടുറാണി, ലേഡീസ് ടെയ്ലര്‍, കല്യാണപ്പറവകള്‍ തുടങ്ങി വിവിധ ഭാഷകളിലായി മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.1992 പുറത്തിറങ്ങിയ എന്നോട് ഇഷ്ടം കൂടാമോ എന്ന മുകേഷ് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments