തൃശ്ശൂര്‍: ചെറുതുരുത്തി കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് പത്ത് ആനകളെ കുറച്ചു. ചെറുതുരുത്തി സി ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ക്ഷേത്രം ട്രസ്റ്റി, ഏഴ് പൂരോഘോഷക്കമ്മിറ്റി ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തയോഗത്തിലാണ് ആനകളെ കുറയ്ക്കാന്‍ തീരുമാനിച്ചത്.
അഞ്ച് ആനകളെ എഴുന്നള്ളിക്കുന്ന ദേശങ്ങള്‍ മൂന്ന് ആനകളാക്കി കുറച്ചു. ഇതോടെ 29 ആനകള്‍ അണിനിരക്കേണ്ടിയിരുന്നിടത്ത് 19 എണ്ണമായി കുറയും. നിലവിലെ നിയമപ്രകാരം ആനകളെ നിര്‍ത്താനുള്ള സ്ഥലക്കുറവും വിവിധ പൂരങ്ങളില്‍ ആനകള്‍ ഇടഞ്ഞതും കണക്കിലെടുത്താണ് നിയന്ത്രണം.
ക്ഷേത്രവഴിയില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും കച്ചവടവും നിരോധിക്കും. പൂരത്തിന് കൃത്യമായ സമയക്രമവും യോഗത്തില്‍ തീരുമാനിച്ചു. തിങ്കളാഴ്ചയാണ് പൂരം.