ഇരിങ്ങാലക്കുട: നഗരമധ്യത്തിലെ പറമ്പിൽ വൻ തീപിടിത്തനം. തിങ്കളാഴ്ചയായിരുന്നു സംഭവം ഇരിങ്ങാല ക്കൂട തെക്കേ അങ്ങാടിയിൽനിന്ന് കോമ്പാറക്ക് പോകുന്ന വഴിയിലെ പറമ്പിലാണ് തീപിടിത്തമുണ്ടായ
പൊക്കത്ത് വീട്ടിൽ ആൻ്റോ, പൊക്കത്ത് വീട്ടിൽ ജോൺസൺ, ഐക്കരവീട്ടിൽ ഐ.സി. മേനോൻ എന്നിവ രുടെ പറമ്പിലാണ് തീപടർന്നത്. മൂന്നു ഏക്കറോളം വരുന്ന പറമ്പിലെ ഉണക്കപുല്ലം പൊന്തക്കാടും കുത്തി നശിച്ചു ഇരിങ്ങാലക്കുട ഫയർ ഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. രണ്ട് മണിക്കൂർ നീണ്ട പരി ശ്രമങ്ങൾക്കുശേഷമാണ് തീ അണക്കാൻ സാധിച്ചത്.
ഇരിങ്ങാലക്കുട ഫയർഫോഴ്സ് സീനിയർ ഓഫീസർ എസ് സജയൻ, അസി സ്‌റ്റേഷൻ ഓഫിസർ കെ.സി. സജീവ്, ഓഫിസർമാരായ ടി ടി. പ്രദീപ്, ഉല്ലാസ്, എം ഉണ്ണികൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സം ഘമാൺ തീ അണച്ചത്