തൃശ്ശൂർ: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പതിയാശ്ശേരി സ്വദേശി സജ്ന (26) ആണ് മരിച്ചത്. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സജ്നയുടെ പ്രസവം. രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് ഇന്നലെ രാത്രിയിൽ സജ്നയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുന്നേ സജ്ന മരിച്ചു. സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു.