തൃശൂർ: വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ കാറളം സ്വമാ ശിയുടെ മകൾക്കു വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 15.5 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി മോസ്റ്റ് ലാൻറ് ട്രാവൽസ് വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിൻ്റെ ഡയറക്‌ടർ മേലൂർ പാലപ്പുള്ളി സ്വദേശി മുഴിക്കുളം വീട്ടിൽ മുകേഷ് മോഹനൻ (39) എന്നയാളെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
2023 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയിലാണ് കേസിനാസ്‌പദമായ സംഭവം കാറളം സ്വദേശി വിവിധ അക്കൗണ്ടുകളിൽ നിന്ന് 22 ലക്ഷം രൂപ അയച്ചുകൊടുക്കുകയായിരുന്നു. പിന്നീട് ആറര ലക്ഷം രൂപ തിരി കെ നൽകി. ബാക്കി തുകയും വിസയും നൽകാതെ തട്ടിപ്പുനടത്തുകയായിരുന്നു.
ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി സമാന രീതിയിലുള്ള പന്ത്രണ്ടോളം കേസുകളിൽ ക ളമശ്ശേരി, കീഴ്വായ്പ്‌പൂർ, കൊരട്ടി, മഞ്ചേരി സ്റ്റേഷനുകളിൽ പ്രതിയാണെന്ന് വ്യക്തമായിരുന്നു. അന്വേഷണ സംഘത്തിൽ ഈസ്റ്റ് പൊലീസ് ഇൻസ്പെക്‌ടർ എം.ജെ ജിജോ, സബ് ഇൻസ്പെക്‌ടർമാരായ ബിപിൻ പി. നായർ, ജിനോ പീറ്റർ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്‌ടർ രാജു എന്നിവരാണ് ഉണ്ടായിരുന്നത്.