സ്കൂട്ടർ പകുതി വിലയ്ക്കു നൽകാമെന്ന് വാഗ്ദാനം നൽകി തൃശൂർ ജില്ലയിൽ നിന്ന് അനന്തു കൃഷ്ണൻ തട്ടിയത് ഒന്നരക്കോടി രൂപ. വടക്കാഞ്ചേരിയിലെ കോൺഗ്രസ് വനിത കൗൺസിലർ ഭാരവാഹിയായ ട്രസ്റ്റ് മുഖേനയും പണം നൽകി.
പകുതി വിലയ്ക്ക് വനിതകൾക്ക് സ്കൂട്ടർ എന്ന ഓഫറിൽ ജനപ്രതിനിധികളും വീണു. സ്വന്തം ഡിവിഷനിലെ പരമാവധി വനിതകൾക്ക് സ്കൂട്ടർ തരപ്പെടുത്താൻ വടക്കാഞ്ചേരി നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ ബുഷ്റ ശ്രമിച്ചു. 48 പേരാണ് വടക്കാഞ്ചേരിയിൽ സീഡ് കൂട്ടായ്മ മുഖേന പണം നൽകിയത്. അറുപതിനായിരം രൂപ വീതം ഓരോരുത്തരും നൽകിയത് അനന്തു കൃഷ്ണൻ്റെ അക്കൗണ്ടിലേയ്ക്കാണ്. ട്രസ്റ്റിന് പണം കൈമാറിയവർക്ക് തിരിച്ചു നൽകി. സ്വന്തമായി സ്കൂട്ടർ വാങ്ങാൻ ഈ കൗൺസിലറും 60,000 രൂപ നൽകി.
കോൺഗ്രസ് കൗൺസിലർ തലപ്പത്തുളള സീഡ് കൂട്ടായ്മ പ്രതിക്കൂട്ടിലായതോടെ ഡി.വൈ.എഫ്.ഐ പരാതിയുമായി രംഗത്തെത്തി. സി.പി.എം പ്രാദേശിക വനിത നേതാക്കളുടെ കൂട്ടായ്മ മുഖേന പണം കൈമാറിയ 38 പേർ അന്തിക്കാട് വഞ്ചിക്കപ്പെട്ടു. ഒല്ലൂക്കരയിൽ 44 പേ ണ് സ്കൂട്ടറിന് പണം നൽകിയത്. പാതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിൽ തൃശൂരിലും പരാതി പ്രവാഹമാണ്.


