Saturday, May 3, 2025
HomeNATIONALശോഭന, അജിത്ത്, ബാലകൃഷ്ണ, അര്‍ജിത് സിങ്; പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
spot_img

ശോഭന, അജിത്ത്, ബാലകൃഷ്ണ, അര്‍ജിത് സിങ്; പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മലയാളികളുടെ അഭിമാനം ശോഭനയ്ക്കും തല അജിത് കുമാറിനുമുള്‍പ്പെടെ സിനിമ മേഖലയിലുള്ള നിരവധി പ്രതിഭകള്‍ക്ക് ഇത്തവണത്തെ പത്മപുരസ്‌കാര തിളക്കം. നടി ശോഭനയ്ക്ക് പത്മഭൂഷണാണ് ലഭിച്ചിരിക്കുന്നത്. താന്‍ തീരെ പ്രതീക്ഷിക്കാതെ ലഭിച്ച പുരസ്‌കാരമാണിതെന്നും കേന്ദ്രസര്‍ക്കാരിനും അവാര്‍ഡ് കമ്മിറ്റിയ്ക്കും നന്ദി അറിയിക്കുന്നതായും ശോഭന ട്വന്റിഫോറിനോട് പറഞ്ഞു. തമിഴ്‌നടന്‍ അജിത്ത് കുമാറിനും ടോളിവുഡ് നടന്‍ ബാലകൃഷ്ണയ്ക്കും പത്മഭൂഷന്‍ ലഭിച്ചു. ഗായകന്‍ അര്‍ജിത് സിങിന് രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിക്കും. (Balakrishna, Ajith, Shobana honoured with Padma Bhushan)

ഐഎം വിജയന്‍,കെ ഓമനക്കുട്ടിയമ്മ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും നല്‍കും. ആരോഗ്യ രംഗത്ത് ഹൃദയശസ്ത്രക്രിയ വിദഗ്ദന്‍ ജോസ് ചാക്കോ പെരിയപുറത്തിന് പത്മഭൂഷണ്‍ നല്‍കും. ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍, തെലുങ്ക് നടന്‍ ബാലകൃഷ്ണനും പത്മഭൂഷണ്‍ സമ്മാനിക്കും.സുപ്രീം കോടതി അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍,ഗായകന്‍ അര്‍ജിത്ത് സിങ്, മൃദംഗ വിദ്വാന്‍ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യപ്രവര്‍ത്തികയുമായ ലിബിയ ലോബോ സര്‍ദേശായി, നാടോടി ഗായിക ബാട്ടൂല്‍ ബീഗം, തമിഴ്‌നാട്ടിലെ വാദ്യ കലാകാരന്‍ വേലു ആശാന്‍, പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തന രമഗത്ത് ചൈത്രം ദേവ്ചന്ദ് പവാര്‍, കായികരംഗത്ത് ഹര്‍വിന്ദര്‍ സിംഗ് എന്നിവരാണ് പുരസ്‌കാരം ലഭിച്ച പ്രമുഖര്‍. പാരാലിമ്പിക്‌സില്‍ സ്വര്‍ണ്ണ നേട്ടം കൈവരിച്ച ആര്‍ച്ചര്‍ താരമാണ് ഹര്‍വിന്ദര്‍ സിംഗ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments