കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍. മലയാളികളായ ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിനും ഡോ. ജോസ് ചാക്കോ പെരിയപുരത്തിനും പത്മഭൂഷണ്‍ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി ഫുഡ്ബോള്‍ താരം ഐ എം വിജയന്‍, കലാകാരി ഓമനക്കുട്ടിയമ്മയ്ക്കും ഉള്‍പ്പടെ 113 പേര്‍ക്ക് പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.