ഇരുപത്തിമൂന്നു റോഡുകളുടെ നവീകരണമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്
തൃശൂർ കോർപറേഷനിലെ ഗ്രാമീണറോഡുകളുടെ നവീകരണത്തിനായി ആറുകോടി പതിനേഴു ലക്ഷം രൂപ അനുവദിച്ചതായി തൃശൂർ എം എൽ എ പി ബാലചന്ദ്രൻ അറിയിച്ചു . കേരളത്തിലെ ഗ്രാമീണ റോഡ് വികസനത്തില്‍ വൻകുതിപ്പ് നല്‍കിയ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ്പുനരുദ്ധാരണപദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് തൃശൂരിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി ആറുകോടി പതിനേഴു ലക്ഷം രൂപ സർക്കാർ അനുവദിച്ചത് .
ഇരുപത്തിമൂന്നു റോഡുകളുടെ നവീകരണമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത് .ഇതോടു കൂടി തൃശൂർ കോർപറേഷനിലെ ആളുകളുടെ യാത്രാദുരിതത്തിന് അവസാനമാകും .
നവീകരണത്തിനായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള റോഡുകൾ
ആകാശവാണി വൃന്ദാവൻ റോഡ് ഡിവിഷൻ 6
നല്ലിക്കാട് പെരേപ്പാടം റോഡ് ഡിവിഷൻ
ശാന്തി നഗർ റോഡ് ഡിവിഷൻ 8
കുറ്റുമുക്ക് കരിബിലി ഇന്ദിര നഗർ റോഡ് ഡിവിഷൻ 9
പള്ളത്ത് ലൈൻ മരുതൂർ റോഡ് ഡിവിഷൻ 9
തൃശൂർ കോർപ്പറേഷൻ ഒല്ലൂക്കര സോണൽ ഡിവിഷൻ 10 വൈലോപ്പിള്ളി *പുളിക്കത്തറ – കുറ്റുമുക്ക് റോഡ് പുനരുദ്ധാരണം നടപ്പാത നിർമ്മാണം
പി.ആന്‌ഡ് ടി റോഡ്
എം .ജി റോഡ് ബൈലയിൻ 38
ഇളം തുരുത്തി റോഡ്
ഡോ എ ആർ മേനോൻ റോഡ്
മാരാർ റോഡ്
ചെമ്പോട്ടിൽ ലൈൻ റോഡ്
കോട്ടിൽ റോഡ് ഡിവിഷൻ 48
കൃഷ്‌ണാപുരം അമ്പലം സൈഡ് റോഡ് റീ ടാറിംഗ്കാന നിർമ്മാണം, ഡിവിഷൻ 21
ശാസ്ത്രി റോഡ് പുനരുദ്ധാരണം ഡിവിഷൻ 22
കനാൽ റോഡ് ഡിവിഷൻ 8
തൃശൂർ കോർപ്പറേഷൻ ഒല്ലൂക്കര സോണൽ ഡിവിഷൻ 16 ലിറ്റിൽ ഫ്‌ളവർ റോഡ് – ശ്രീനഗർ റോഡ് പുനരുദ്ധാരണം
തൃശൂർ കോർപ്പറേഷൻ ഒല്ലൂക്കര സോണൽ ഡിവിഷൻ 16 ജയതിയ്യേറ്റർ റോഡ് പുനരുദ്ധാരണം
കമ്പനിപടി ബസാർ റോഡ് ഡിവിഷൻ 4
തൃശൂർ കോർപ്പറേഷൻ ഒല്ലൂക്കര സോണൽ ഡിവിഷൻ 19 ഉമാ നഗർ റോഡ് റീടാറിങ്
ത്രികുമാരക്കുടം റോഡ് ഡിവിഷൻ 51
തൃശൂർ കോർപ്പറേഷൻ ഒല്ലൂക്കര സോണൽ ഡിവിഷൻ 20 ആലുക്കാങ്ങാടി – ജീസസ് ലൈൻ റോഡ് പുനരുദ്ധാരണം
തൃശൂർ കോർപ്പറേഷൻ ഒല്ലൂക്കര സോണൽ ഡിവിഷൻ 15 അനുഗ്രഹ റോഡ്-കൈരളി റോഡ്- പത്മ ഗാർഡൻ പുനരുദ്ധാരണം