കാഞ്ഞാണി പെരുമ്പുഴ പാലത്തിൽ അമിത വേഗതയിൽ വന്ന ബസ് ഗുഡ്‌സ് ഓട്ടോയിലിടിച്ച് ഡ്രൈവർക്ക് പരിക്ക്
ഓട്ടോ ഡ്രൈവർ വെളുത്തൂർ സ്വദേശി മാരാൻ വീട്ടിൽ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. ഇയാളെ തൃശൂരി ലെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു ചൊവ്വാഴ്‌ച രാവിലെയായിരുന്നു അപകടം ഗുഡ്‌സ് ഓട്ടോയിൽ മീൻ വിൽക്കുന്ന ഉണ്ണികൃഷ്‌ണൻ മീനെടുക്കാൻ ചേറ്റുവ ഹാർബറിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
പെരിഞ്ഞനത്ത് നിന്ന് തൃശൂരിലേക്ക് പോയിരുന്ന കമൽരാജ് ബസാണ് ഇടിച്ചത്. അമിത വേഗതയിൽ പോ യിരുന്ന ബസ് പാലത്തിൽ മേൽ മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴായിരുന്നു അപകടമെന്ന് ദൃക്‌സാ ക്ഷികൾ പറഞ്ഞു.
